flash news

ഗവ .എൽ .പി സ്കൂൾ പടന്നക്കാട്

ABOUT US



കാസര്‍ഗോട് ജില്ലയിലെ കാഞ്ഞങ്ങാ‌ട് മുന്‍സിപ്പാലിറ്റിയില്‍ നാഷനല്‍ ഹൈവേയിലെ വാഹനങ്ങളുടെ ഇരമ്പലും ‌തീവണ്ടികളുടെചൂളംവിളികളും സംഗമിക്കുന്ന പടന്നക്കാട്.അറബിക്കടലിന്റെ തലോടലില്‍ സമ്പന്നമാണ് ഈപ്രദേശം.തെയ്യത്തിന്റെ ചെണ്ടമേളവും മിനാരങ്ങളില്‍ നിന്നുള്ള ബാങ്കൊലിയും ഇവിടെ സൗഹാര്‍ദ്ദത്തിന്റെ സംഗീതമാണ് . പതിറ്റാണ്ടുകളായി ഈനാടിന്റെ പുരോഗതിക്ക്  
പിന്നില്‍ വിസ്മരിക്കാനാവാത്ത ഒരു നാമമുണ്ട്      
ജി എല്‍ പി സ്കൂള്‍ പടന്നക്കാട്
1925ല്‍ 25 വിദ്യാര്‍ഥി കളുമായി ഓലഷെഡ്ഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്കൂള്‍ 1960 കളില്‍ 130 വിദ്യാര്‍ഥികളെ ചേര്‍ത്ത് അതിന്റെ വളര്‍ച്ച രേഖപ്പെടുത്തി. പിന്നെ ഓരോവര്‍ഷവും പുരോഗതിയുടേതായിരുന്നു


ഇന്ന് 200 വിദ്യാര്‍ഥികളും 9 അദ്ധ്യാപകരുമുള്ള ഈ സ്കൂള്‍ കാഞ്ഞങ്ങാ‌ട് മുന്‍സിപ്പാലിറ്റിയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മുമ്പേന‌ടക്കുന്ന ഗവണ്‍മെന്റ് എല്‍.പി സ്കൂളാണ്.
computer lab
STAFF 2013-14

No comments:

Post a Comment